ലോക വയോജനദിനാഘോഷത്തിന്റെയും ചേർത്തല വയോമിത്രം പദ്ധതിയുടെ പത്താം വാർഷികത്തിന്റെയും ഭാഗമായി ചേർത്തല നഗരസഭയിലെ വയോമിത്രം ഗുണഭോക്താക്കൾക്കായി പാരഡൈസ് തീയറ്ററുമായി ചേർന്ന് സിനിമാ പ്രദർശനം സംഘടിപ്പിച്ചു . നഗരസഭയിലെ 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കുള്ള ജീവിത ശൈലീ രോഗ ചികിത്സാ പദ്ധതിയാണ് വയോമിത്രം. എല്ലാ വാർഡുകളിലും പ്രത്യേകം പ്രത്യേകം ക്യാമ്പുകൾ നടത്തിയാണ് മുതിർന്ന പൗരന്മാർക്കുള്ള മരുന്നുകൾ വയോമിത്രം പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. മരുന്ന് വിതരണം കൂടാതെ, വയോജനങ്ങൾക്കായുള്ള ധാരാളം പദ്ധതികളും വയോമിത്രം വഴി നടപ്പാക്കുന്നുണ്ട്.
അതിന്റെ ഭാഗമായാണ് ചേർത്തല പാരഡൈസ് തീയറ്ററുമായി ചേർന്ന് സിനിമ കാണിക്കുന്നത്. തനിച്ച് സിനിമ കാണുവാൻ പോകുന്നതിനും, സിനിമ കാണുന്നതിനായി ആരും കൊണ്ടുപോകുന്നതിനു സാധ്യതിയില്ലാത്ത നഗരത്തിലെ മുതിർന്ന പൗരന്മാർക്കുമായാണ് പ്രത്യേക പ്രദർശനം.
2022 ഒക്ടോബർ 7 ന് രാവിലെ 9 മണിക്ക് സ്പെഷ്യൽ ഷോയായി പത്തൊൻപതാം നൂറ്റാണ് എന്ന സിനിമയാണ് മുതിർന്നവർക്കായി പ്രദർശിപ്പിച്ചത്