കുരുന്നുകളോടൊപ്പം ഓണാഘോഷത്തിന് വിദേശത്ത് നിന്നെത്തിയ ആൻ്റണും

ചേർത്തല: കുരുന്നു കുട്ടികളുടെ ഓണാഘോഷത്തിൽ പങ്ക് ചേർന്ന് റഷ്യൻ സ്വദേശി ആൻറണും. കടക്കരപ്പള്ളി കൊട്ടാരം ഗവ.എൽ.പി സ്കൂളിൽ ഇന്നലെ നടന്ന ഓണാഘോഷ പരിപാടിയിലാണ് റഷ്യയിലെ സെൻ്റ് പീറ്റേഴ്സ് ബർഗ്ഗിൽ നിന്നെത്തിയ ആൻറൺ പങ്കെടുത്തത്.രണ്ടാഴ്ചയായി കേരളത്തിൽ താമസിച്ച് ഇവിടുത്തെ സംസ്കാരത്തെക്കുറിച്ചും ജനങ്ങളെ ക്കുറിച്ചും പഠിച്ചു വരുകയാണ് ആൻറൺ.ഓണത്തോടനുബന്ധിച്ച് ഏറ്റവും ചെറിയ കുട്ടികളുമായി ഇടപഴകാൻ ആഗ്രഹിച്ച ഇയാളെ ഹെഡ്മിസ്ട്രസ് എം.ബിജിയും മറ്റദ്ധ്യാപകരും കുട്ടികളും ചേർന്ന് ചെണ്ടകൊട്ടിയും പൂമാല ചാർത്തിയും സ്കൂളിലേക്ക് സ്വീകരിച്ചു.കുട്ടികളോടൊപ്പം കളികളിൽ പങ്കെടുത്തും ഓണസദ്യ കഴിച്ചുമാണ് മടങ്ങിയത്. റഷ്യൻ ആർമിയിൽ നിന്ന് പിരിഞ്ഞ ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിച്ച് വരികയാണ്.ഈ മാസം പതിമൂന്നിന് തിരിച്ച് പോകും.

ചിത്രങ്ങൾ കാണാം: