അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

പട്ടികജാതി വികസന വകുപ്പ് അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/ ബി.ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പഠിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രായപരിധി: 21-35 വയസ്. ഓണറേറിയം: 18000 രൂപ. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു വര്‍ഷത്തേയ്ക്കുള്ള നിയമനം. പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു നല്‍കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി- ജൂലൈ 23. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും.