ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കോവിഡ് സാഹചര്യത്തില്‍ പ്രവർത്തനം നിലച്ച പ്രീ-പെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടര്‍ പുനരാരംഭിച്ചു.ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. റെയില്‍വേ സ്റ്റേഷന്‍ ഓട്ടോറിക്ഷ പെർമിറ്റിന്‍റെ വിതരണോദ്ഘാടനവും കളക്ടര്‍ നിർവഹിച്ചു. പൊതുജനങ്ങൾക്ക് 24 മണിക്കൂറും കൗണ്ടറിന്‍റെ സേവനം ലഭ്യമാണ്. യാത്രക്കാരുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ച് ജില്ലാ കളക്ടര്‍ മുന്‍കൈ എടുത്താണ് മോട്ടോര്‍ വാഹന വകുപ്പിനെയും പോലീസിനെയും റെയില്‍വേയെയും ഏകോപിപ്പിച്ച് കൗണ്ടര്‍ പുനരാരംഭിച്ചത്. ചടങ്ങിൽ ആർ.ടി.ഒ. ജി.എസ്. സജി പ്രസാദ്, ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ ജയരാജ്, റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ് കുരുവിള, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ എൽ. രാഖി എന്നിവർ പങ്കെടുത്തു.