സൗജന്യ റേഷന്‍ വിതരണം; അപേക്ഷ നല്‍കണം

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടുന്ന യന്ത്രവത്ക്കൃത ബോട്ടുകളിലെ തൊഴിലാളികള്‍, പീലിംഗ് തൊഴിലാളികള്‍, ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ജൂലൈ 20നകം നല്‍കണം. മുന്‍വര്‍ഷം സൗജന്യ റേഷന്‍ ലഭിച്ചിട്ടുള്ളവര്‍ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.