കേരളോത്സവത്തിന്‍റെ 2022 ലെ ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.

എ ഫോര്‍ സൈസില്‍ മള്‍ട്ടികളറില്‍ പ്രിന്‍റ് ചെയ്ത എന്‍ട്രികള്‍ ജൂലൈ 25ന് വൈകുന്നേരം അഞ്ചിന് മുന്‍പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്‍റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-43 എന്ന വിലാസത്തില്‍ നല്‍കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറിനു മുകളില്‍ കേരളോത്സവം-2022 ലോഗോ എന്ന് രേഖപ്പെടുത്തണം.

ഫോണ്‍: 0471 2733139.