ഫാഷന്‍ ഡിസൈനിംഗ് പരിശീലനം

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ച്പ്ര വര്‍ത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാഷന്‍ ഡിസൈനിംഗ് പരിശീലനം നൽകും. 18നും 45നും മദ്ധ്യേ പ്രായമുള്ള തയ്യല്‍ അറിയാവുന്ന യുവതികള്‍ക്കാണ് അവസരം. 30 ദിവസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവര്‍ ജൂണ്‍ 27ന് രാവിലെ 10.30ന് അഭിമുഖത്തിനായി പരിശീലന കേന്ദ്രത്തില്‍ എത്തണം . മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

ഫോണ്‍: 0477-2292428, 8330011815.