പി.എസ്.സി പരീക്ഷ; സൗജന്യ പരിശീലനം

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ പി.എസ്.സി ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഒരു മാസത്തെ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനവും തുടര്‍ പരിശീലനവും ജൂലൈ 18ന് ആരംഭിക്കും.താല്‍പര്യമുളളവര്‍ ജൂലൈ 15നകം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായോ, 8304057735 എന്ന നമ്പരിലോ, deealpa.emp.lbr@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യണം.