രണ്ടുവർഷമായി പൊതു ഗതാഗതം നിലച്ച് തങ്കി കവല പൊറത്താംകുഴി റോഡ്

ചേർത്തല : രണ്ടു വർഷക്കാലമായി ഇഴഞ്ഞു നീങ്ങുന്ന മരാമത്ത് പണികളിൽ പൊതുഗതാഗതം പൂർണ്ണമായും നിലച്ച സ്ഥിതിയിലാണ് തങ്കി കവല പൊറത്താംകുഴി റോഡ്. 2020 ഓഗസ്റ്റ് 20 നു അന്നത്തെ പൊതു മരാമത്ത് മന്ത്രി ജി സുധാകരൻ നിർമ്മാണോത്‌ഘാടനം നിർവഹിച്ച ഈ റോഡ് ഇപ്പോഴും ഗതാഗത യോഗ്യമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല .