കുടിവെള്ള പരിശോധനയ്ക്കായി ആറുലാബുകൾ കൂടി

ആലപ്പുഴ ആലിശ്ശേരിയിലാണു ജില്ലാ ലാബ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ ആലപ്പുഴ വഴിച്ചേരി, കഞ്ഞിക്കുഴി എസ്.എൻ. കോളേജിനു എതിർവശം, തൈക്കാട്ടുശ്ശേരി ട്രീറ്റ്മെന്റ് പ്ലാന്റ്, കായംകുളം ജല അതോറിറ്റി ഓഫീസിനു മുകൾവശം, പള്ളിപ്പാട് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നീ ലാബുകൾക്ക് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ ലഭിച്ചു. മാവേലിക്കരയിലെ ലാബിനു അക്രഡിറ്റേഷൻ ലഭിക്കാനുണ്ട്. ജനങ്ങൾക്ക് ഈ ലാബുകളിലെത്തി ഗുണനിലവാര പരിശോധന നടത്താം. കൂടുതൽ വിവരങ്ങൾക്കായി തസ്‌നി കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
ഫോൺ: 0477 2246650.