ആൻഡമാൻ കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു : സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത,

ഇന്ന് 9 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തമായ ന്യുന മർദ്ദമായി മാറി.

അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്രന്യുന മർദ്ദമായും ഒക്ടോബർ 23 നു അതി തീവ്ര ന്യുനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തുടർന്ന് വടക്ക് ഭാഗത്തേക്ക്‌ തിരിഞ്ഞ് ഒക്ടോബർ 24 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.

തുടർന്ന് ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക് -വടക്ക് കിഴക്ക് ദിശയിൽ നീങ്ങി ഒക്ടോബർ 25 ഓടെ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിനടുത്തെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

2018 ന് ശേഷം ഒക്ടോബർ മാസത്തിൽ ബംഗാൾ ഉൾകടലിൽ രൂപം കൊള്ളുന്ന ആദ്യ ചുഴലി കാറ്റ് ആണ്‌ “Sitrang”.

ഈ വർഷത്തെ രണ്ടാമത്തെ ചുഴലി കാറ്റ്. മേയിൽ “അസാനി” ചുഴലികാറ്റ് രൂപം കൊണ്ട് ഒഡിഷ തീരത്ത് എത്തിയിരുന്നു.

ഒക്ടോബർ 23 ന് ചുഴലി കാറ്റ് രൂപം കൊണ്ടാൽ തായ്ലാൻഡ് നൽകിയ “Sitrang” എന്ന പേരാകും ഉപയോഗിക്കുക.

വടക്കൻ ആൻഡമാൻ കടൽ മുതൽ തെക്ക് കിഴക്കൻ അറബികടൽ വരെ തമിഴ്നാടിനും കേരളത്തിനും മുകളിലൂടെ ന്യുന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു.

ഇതിന്‍റെ ഫലമായി കേരളത്തിൽ ഒക്ടോബർ 22 മുതൽ 23 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു