ആലപ്പുഴയിൽ കഞ്ചാവും എംഡിഎംഎയും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

ആലപ്പുഴ :മണ്ണഞ്ചേരിയിൽ കഞ്ചാവും എം ഡി എം എയും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ.’മണ്ണഞ്ചേരി ആനക്കൽ കളത്തിൽച്ചിറ സുജിത്ത് (24) ആണ് പിടിയിലായത്. നാല് ഗ്രാം എം ഡി എം എയും 90 ഗ്രാം കഞ്ചാവും മൂന്ന് വാളും ഇയാളിൽ നിന്ന് കണ്ടെടുത്തു. നാർക്കോട്ടിക് സെൽ ഡി വൈ എസ് പി എം.കെ ബിനുകുമാറിന്റെ  നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ആലപ്പുഴ ഡി വൈ എസ് പി ജയരാജിന്റെ നേതൃത്വത്തിലുള്ള മണ്ണഞ്ചേരി എസ് എച്ച് ഒ മോഹിത് ഉൾപ്പെട്ട പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ മണ്ണഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.